Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Educational Qualification

Ernakulam

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ലെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: എ​ൽ​ഡി​എ​ഫി​നെ​തി​രേ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ

മൂ​വാ​റ്റു​പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ടു​ള്ള ഹീ​ന​മാ​യ രാ​ഷ്‌​ട്രീ​യം ഇ​ട​തു​പ​ക്ഷം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി. ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളെ നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​പ​ര​മാ​യും നേ​രി​ടും. ഇ​ല​ക്ഷ​ന്‍ പെ​റ്റീ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക നോ​ട്ടീ​സ് വ്യ​ക്തി​പ​ര​മാ​യി എ​നി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ജോ​യ്സ് മേ​രി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത വ്യാ​ജ​മാ​യി ചേ​ര്‍​ത്തു​വെ​ന്ന എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ ആ​രോ​പ​ണ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

മു​നി​സി​പ്പ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​റ്റൊ​രു വാ​ര്‍​ഡി​ല്‍ മ​ത്സ​രി​ച്ച സ​മ​യ​ത്ത് വി​ജ​യി​ച്ചാ​ല്‍ ആ ​വാ​ര്‍​ഡി​ലേ​ക്ക് താ​മ​സം മാ​റ്റു​മെ​ന്ന് മു​ന്‍​കൂ​ട്ടി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന ഉ​ട​ന്‍​ത​ന്നെ കു​ടും​ബ​സ​മേ​തം പു​തി​യ വാ​ട​ക വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യ​താ​യും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. അ​തി​നാ​ല്‍ പ​ഴ​യ വി​ലാ​സ​ത്തി​ലേ​ക്ക് എ​ത്തി​യി​രി​ക്കാ​വു​ന്ന നോ​ട്ടീ​സ് കൈ​വ​ശം ല​ഭി​ച്ചി​ട്ടി​ല്ല. പോ​സ്റ്റ് ഓ​ഫീ​സി​ല്‍ വി​ലാ​സം മാ​റി​യ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്. നോ​ട്ടീ​സി​ന്‍റെ ഉ​ള്ള​ട​ക്കം എ​ന്താ​ണെ​ന്ന് അ​റി​യാ​ത്ത​തി​നാ​ലും കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​മാ​യ​തി​നാ​ലും വി​ശ​ദ​മാ​യി പ്ര​തി​ക​രി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ല.

എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ല്‍ ന​ല്‍​കി​യ വി​വ​ര​ങ്ങ​ളി​ല്‍ യാ​തൊ​രു വി​ധ​ത്തി​ലു​ള്ള വ്യാ​ജ​വി​വ​ര​വും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന കാ​ര്യ​ത്തി​ല്‍ ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്പും സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യ​ക്തി​പ​ര​മാ​യും മ​ര​ണ​പ്പെ​ട്ട ഭ​ര്‍​ത്താ​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് എ​തി​രാ​യും അ​പ​മാ​ന പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ട്.

പ​ദ​വി ഏ​റ്റെ​ടു​ത്തതു മു​ത​ല്‍ നി​ര​ന്ത​രം അ​ധി​ക്ഷേ​പ​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി​വ​രു​ന്ന​താ​യും ഒ​രു സ്ത്രീ​യെ​ന്ന പ​രി​ഗ​ണ​ന പോ​ലും ന​ല്‍​കാ​തെ​യു​ള്ള ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ള്‍ വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. വ്യ​ക്തി​പ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ള്‍ കൊ​ണ്ട് പി​ന്തി​രി​യി​ല്ലെ​ന്നും ജ​ന​ങ്ങ​ള്‍ ന​ല്‍​കി​യ വി​ശ്വാ​സം കാ​ത്തു​സൂ​ക്ഷി​ച്ച് മു​ന്നോ​ട്ട് പോ​കു​മെ​ന്നും പാ​ര്‍​ട്ടി നേ​തൃ​ത്വ​വു​മാ​യി ആ​ലോ​ചി​ച്ചു മ​റ്റ് കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​നി​ക്കു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൺ പ​റ​ഞ്ഞു.

Latest News

Corehub Up